Sports
ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 489നെതിരേ ബാറ്റിംഗ് തുടരുന്ന ഇന്ത്യ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഏഴിന് 174 എന്ന നിലയിലാണ്.
നിലവിൽ ദക്ഷിണാഫ്രിക്കൻ സ്കോറിനോട് 319 റണ്‍സ് പിറകിലാണ് ഇന്ത്യ. ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇനിയും 115 റണ്‍സ് കൂടി ഇന്ത്യയ്ക്ക് വേണം.
33 റൺസുമായി വാഷിംഗ്ടണ്‍ സുന്ദറും 14 റൺസുമായി കുല്‍ദീപ് യാദവുമാണ് ക്രീസില്‍. 58 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കെ.എൽ. രാഹുൽ (22), സായ് സുദർശൻ (15), ധ്രുവ് ജുറെൽ (പൂജ്യം), ഋഷഭ് പന്ത് (ഏഴ്), നിതീഷ് കുമാർ റെഡ്ഡി (10), രവീന്ദ്ര ജഡേജ (ആറ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍കോ യാന്സന് 43 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. സിമോണ്‍ ഹാര്‍മർ രണ്ടു വിക്കറ്റും കേശവ് മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി.
Kerala
വിശാഖപട്ടണം: വനിതാ ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യ. ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. വിശാഖപട്ടണത്ത് ഉച്ചകഴിഞ്ഞു മൂന്നിനാണ് മത്സരം.
ആദ്യമത്സരത്തിൽ ശ്രീലങ്കയെ 59 റൺസിന് തോല്പിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ 88 റൺസിനാണ് പാക്കിസ്ഥാനെ തകർത്തത്.
അതേസമയം, ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന് അടിയടറവ് പറഞ്ഞുകൊണ്ട് തുടങ്ങിയ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ ആറ് വിക്കറ്റിന് തോൽപിച്ചാണ് വിജയ വഴിയിലേക്ക് തിരിച്ചെത്തിയത്.